07:21pm 03 September 2026
NEWS
കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിളാണെന്ന് പി വി അൻവർ
16/05/2025  03:31 PM IST
nila
കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിളാണെന്ന് പി വി അൻവർ

കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് പി വി അൻവർ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി. തനിക്ക് സുഖം ഇല്ലാത്തത് മൂലമാണ് ചർച്ച വൈകിയതെന്നും അദ്ദഹം പറഞ്ഞു. കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് കരുതേണ്ട എന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേയെന്നും അൻവർ ചോദിച്ചു.

നിലമ്പൂർ ഇപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 25 ന് അകം ഹൈക്കോടതിയെ സമീപിക്കും. 22 ന് ആണ് കോടതി അവധി കഴിയുക. ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അൻവർ വെളിപ്പെടുത്തി.

ആശാവർക്കമാരുടെ സമരത്തെ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണുന്നുവെന്നും പി വി അൻവർ ആരോപിച്ചു. ആശാ സമരം തുടങ്ങിയതിന് ശേഷമാണ് PSC അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ് PSC അംഗങ്ങൾ. പിണറായിസത്തിന്റെ അടിവേര് തൊണ്ടിയെ ഈ സമരം കടന്നു പോകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img